05:49pm 07 November 2026
NEWS
വി.ഡി സതീശൻ സർക്കാരിനെ പുകഴ്ത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി
17/09/2026  03:35 PM IST
nila
വി.ഡി സതീശൻ സർക്കാരിനെ പുകഴ്ത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശ്ശൂർ: സംസ്ഥാന സർക്കാരിനെ പ്രശംസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തിലെ വികസന പദ്ധതികളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിൽനിന്ന് മുൻകാലങ്ങളെ അപേക്ഷിച്ച് മികച്ച പിന്തുണയാണ് ഇപ്പോൾ ലഭിക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു.

കഴിഞ്ഞ പത്ത് വർഷത്തിനിടെ സംസ്ഥാന സർക്കാരിൽനിന്ന് ഇത്തരം സഹകരണം ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവരെ ഇപ്പോൾ വിവിധ ആവശ്യങ്ങൾക്കായി സമീപിക്കാൻ കഴിയുന്ന സാഹചര്യമാണുള്ളതെന്നും സുരേഷ് ഗോപി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ സഹകരണം കേന്ദ്ര പദ്ധതികൾ കേരളത്തിലേക്ക് കൂടുതൽ കാര്യക്ഷമമായി എത്തിക്കുന്നതിന് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, റിപ്പോർട്ടർ ടിവി ഓഫീസിൽ നടന്ന റെയ്ഡുമായി ബന്ധപ്പെട്ട് പൊലീസിന്റെ നടപടിയെ സുരേഷ് ഗോപി പിന്തുണച്ചു. പരിശോധനകളും റെയ്ഡുകളും നടക്കുന്നത് അസാധാരണമായ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

സാധാരണക്കാരന്റെ വീട്ടിലേക്ക് പൊലീസ് പരിശോധനയ്ക്കായി എത്തുമ്പോൾ ആരും ഇതേ രീതിയിൽ പ്രതികരിക്കാറില്ലെന്നും, പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥർ ഫോൺ ഉൾപ്പെടെയുള്ളവ കൈവശപ്പെടുത്തുന്നത് സാധാരണ നടപടിയാണെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. മാധ്യമപ്രവർത്തകരും സാധാരണ പൗരന്മാർ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ചോദ്യത്തിന്, “നിങ്ങൾ ആരാണ്?” എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുചോദ്യം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img